Drisya TV | Malayalam News

വയനാട് ദുരന്തത്തിൽ സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

 Web Desk    8 Jul 2026

വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് സാങ്കേതികവും നിയമപരവുമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ദുരന്തഭൂമിയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചിൽ ഉണ്ടായെന്ന റിപ്പോർട്ടും പ്രാഥമികമായി വരുന്നുണ്ട്. അതുകൂടി പരിശോധിച്ച് കാര്യങ്ങൾ തീരുമാനിക്കും.

കേന്ദ്രസർക്കാർ തുരങ്ക നിർമാണത്തിനായി പാരിസ്‌ഥിതികാനുമതി നൽകിയപ്പോൾ നൽകിയ നിർദേശങ്ങൾ കരാർ കമ്പനി പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കും. അപകടസാധ്യതകൾ പരിശോധിച്ച ശേഷമേ നിർമാണം തുടരുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് പിഎസ്സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News