Drisya TV | Malayalam News

ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതിയുമായി ഇൻഡിഗോ 

 Web Desk    1 Jul 2026

ചെക്ക്ഡ്-ഇൻ ബാഗേജ് ഇല്ലാതെ, ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകുന്ന പുതിയ പദ്ധതി ഇൻഡിഗോ പ്രഖ്യാപിച്ചു.ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സേവനങ്ങൾ വേർതിരിച്ചു നൽകുന്ന രീതിയുടെ ഭാഗമാണിത്.‘ഇൻഡിഗോ ലൈറ്റ്’ എന്നു പേരിട്ടിരിക്കുന്ന ഈ എൻട്രി-ലെവൽ നിരക്ക് ഇക്കോണമി ക്ലാസ് യാത്രക്കാർക്കുള്ളതാണ്.ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ ഈ നിരക്ക് ബാധകമായിരിക്കും. 

ജൂലൈ 1 മുതൽ ഇൻഡിഗോയുടെ വെബ്സൈറ്റ്, ആപ്പ് തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് ചാനലുകളിലൂടെ മാത്രമേ ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ജൂലൈ 15 മുതലുള്ള യാത്രകൾക്കാണ് ഈ ടിക്കറ്റ് ഉപയോഗിക്കാൻ കഴിയുക.

  • Share This Article
Drisya TV | Malayalam News