Drisya TV | Malayalam News

ആരോഗ്യ കാര്യങ്ങൾക്കായി പുതിയ ഹെൽത്ത് ഫീച്ചറുമായി ഓപ്പൺ എഐ

 Web Desk    8 Jan 2026

എഐ മേഖലയിലെ പ്രമുഖരായ ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയിൽ ആരോ ഗ്യസംബന്ധമായ സംശയങ്ങൾ ചോദിക്കാൻ പ്രത്യേക സംവിധാനം വരുന്നു. ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകാനും മെഡിക്കൽ രേഖകൾ അപ് ലോഡ് ചെയ്യാനുമായാണ് ചാറ്റ് ജിപിടി ഹെൽത്ത് എന്ന ടാബ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിൾ ഹെൽത്ത്, മൈഫിറ്റ്നസ് പാൽ തുടങ്ങിയ വെൽനസ് ആപ്പുകളുമായി ബന്ധിപ്പിക്കാനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും.

ലാബ് പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്യുക, ഡോക്ടറെ കാണുന്നതിന് മുൻപുള്ള തയ്യാറെടുപ്പുകൾ നടത്തുക, ഡയറ്റ്-വർക്കൗട്ട് പ്ലാനുകൾ തയ്യാറാക്കുക എന്നിവയ്ക്ക് പുതിയ ടാബ് സഹായിക്കും. വ്യക്തിഗത ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഓരോരുത്തർക്കും അനുയോജ്യമായ ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള നിർദേശങ്ങളും ചാറ്റ് ജിപിടി ഹെൽത്ത് സേവനത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കാനായി ചാറ്റ് ജിപിടി ഹെൽത്തിന് പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഇതിലെ വിവരങ്ങൾ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

നിലവിൽ അമേരിക്ക ഉൾപ്പടെ തെരഞ്ഞെടുത്ത രാജ്യങ്ങളിൽ പരീക്ഷാണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ചിട്ടുണ്ട്. വരുന്ന ആഴ്‌കളിൽ തന്നെ വെബ്, ഐ ഒഎസ് ഉപഭോക്താക്കൾക്ക് ചാറ്റ് ജിപിടി ഹെൽത്ത് സേവനങ്ങൾ ലഭ്യമായി തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

  • Share This Article
Drisya TV | Malayalam News