Drisya TV | Malayalam News

ഈ വര്‍ഷം എഐ ഏറ്റെടുക്കാന്‍ സാധ്യത കൂടുതലുള്ള ജോലികളുടെ പട്ടിക പുറത്തുവിട്ട് മൈക്രോസോഫ്റ്റ് 

 Web Desk    2 Jan 2026

തൊഴിലിടങ്ങളിൽ നിർമിതബുദ്ധി ഏറ്റെടുക്കാൻ പോകുന്ന മേഖലകളെ കുറിച്ച് ടെക് ഭീമന്മാരിൽ പലരും അടുത്ത കാലത്തായി മുന്നറിയിപ്പ് നൽകുകയുണ്ടായി. തൊഴിലിടങ്ങളിൽ മനുഷ്യന്റെ അധ്വാനവും ശേഷിയും നിർമിതബുദ്ധി അധികം വൈകാതെ മറികടക്കുമെന്നാണ് ഗോഡ്‌ഫാദർ ഓഫ് എഐ എന്നറിയപ്പെടുന്ന ജൊഫ്രി ഹിന്റണും മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ലയും അടുത്ത കാലത്ത് മുന്നറിയിപ്പ് നൽകിയത്.ഇപ്പോഴിതാ, തൊഴിലിടങ്ങളിലെ നിർമിതബുദ്ധിയുടെ പ്രവർത്തനക്ഷമതയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

മനുഷ്യൻ ഇടപെഴകുന്ന തൊഴിലിടങ്ങളിൽ എഐ എപ്രകാരം പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ട് ഈ വർഷം എഐ ഏറ്റെടുക്കാൻ സാധ്യത കൂടുതലുള്ള ജോലികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഭാഷ, പ്രവർത്തനമികവ്, വിവരവിനിമയ സാങ്കേതിക വിദ്യ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റ് പട്ടികപ്പെടുത്തിയ തൊഴിലുകൾ

* പരിഭാഷകർ

* ചരിത്രകാരന്മാർ

* പാസഞ്ചർ അറ്റൻഡർ

* സെയിൽസ് പ്രതിനിധി/കമ്പനികളുടെ പ്രതിനിധി

* രചയിതാവ്

* കസ്റ്റമർ സർവീസ്

* സിഎൻസി ടൂൾ പ്രോഗ്രാമേഴ്സ്

* ടെലിഫോൺ ഓപ്പറേറ്റേഴ്സ്

* ടിക്കറ്റ് ഏജന്റ്സ്& ട്രാവൽ ഏജന്റ്സ്

* ബ്രോഡ്കാസ്റ്റ് അന്നൗൺസേഴ്സ്& റേഡിയോ ജോക്കി

* ബ്രോക്കറേജ് ക്ലർക്ക്സ്

* ഹോം മാനേജ്മെന്റ് എഡ്യുക്കേറ്റേഴ്സ്

* ടെലി മാർക്കറ്റേഴ്സ്

* സൂക്ഷിപ്പുകാരൻ, ദ്വാരപാലകൻ

* പൊളിറ്റിക്കൽ സയന്റിസ്റ്റ്

* ന്യൂസ് റിപ്പോർട്ടേഴ്സ്, ജേണലിസ്റ്റ്

* ഗണിതശാസ്ത്രജ്ഞൻ 

* ടെക്നിക്കൽ റൈറ്റേഴ്സ്

* പ്രൂഫ് റീഡേഴ്സ്

* അവതാരകൻ

* എഡിറ്റർ

* ബിസിനസ് ടീച്ചേഴ്സ്

* പിആർ സ്പെഷലിസ്റ്റ്

* പ്രോഡക്ട് പ്രമോട്ടേഴ്സ്

* പരസ്യവിൽപ്പന ഏജന്റ്

* അക്കൗണ്ടന്റ് ക്ലർക്ക്

* സ്ഥിതിവിവര വിശകലനം

* ഡാറ്റാ സയന്റിസ്റ്റ്

* പേർസണൽ ഫിനാൻഷ്യൽ അഡൈ്വസർസ്

* ആർക്കൈവിസ്റ്റ്

* വെബ് ഡെവലപ്പേഴ്‌സ്

* ജിയോ ഗ്രാഫേഴ്സ്

* മോഡൽസ്

* മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്

* ലൈബ്രറി സയൻസ് ടീച്ചേഴ്സ്

ഡാറ്റകൾ അതിവേഗത്തിൽ വിശകലനം ചെയ്യാനും ആശയവിനിമയത്തിനുമുള്ള നിർമിതബുദ്ധിയുടെ കഴിവ് നിലവിൽ ഈ മേഖലയിൽ നിലനിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത വെല്ലുവിളി തന്നെയാണ്. മേൽപ്പറഞ്ഞ മേഖലകളിലുള്ളവർ തങ്ങളുടെ കഴിവുകളെ കൂടുതൽ തേച്ചുമിനുക്കുകയോ കൂടുതൽ മനുഷ്യസ്പർശത്തിന്റെ ക്രിയേറ്റീവായ ഇടപെടൽ നടത്തുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

  • Share This Article
Drisya TV | Malayalam News