Drisya TV | Malayalam News

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്

 Web Desk    25 Feb 2026

കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി.

റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മന്ത്രിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. സംഭവ സമയത്ത് സ്പീക്കർ എ എൻ ഷംസീറും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നു. മന്ത്രിയെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്ന് ഷംസീർ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News