Drisya TV | Malayalam News

വാദം തീരുംവരെ കേരള സ്‌റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

 Web Desk    25 Feb 2026

വാദം തീരുംവരെ കേരള സ്റ്റോറിയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ഹർജിക്കാരുടെ വാദങ്ങൾ സിനിമയുടെ നിർമ്മാതാക്കൾ അപ്രസക്തമാക്കരുത്. ഹർജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രദർശനാനുമതി തടയണമെന്ന ആവശ്യത്തിൽ നാളെയും വാദം കേൾക്കും. മറ്റന്നാളാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, 'കേരള സ്റ്റോറി 2' സിനിമ കോടതി കാണുന്നതിൽ നിർമ്മാതാവ് എതിർപ്പറിയിച്ചു. സിനിമ കണ്ടു വിലയിരുത്താനുള്ള അവകാശം സെൻസർ ബോർഡിനു മാത്രമാണെന്നും നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് സിനിമാ പ്രദർശനത്തിന് എത്തുന്നതെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

'ദി കേരള സ്റ്റോറി' എന്ന ടൈറ്റിലിലും വാസ്തവവിരുദ്ധത ഉണ്ടെന്ന് കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലും നിർമാതാക്കൾ വിശദീകരണം സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. സിനിമ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. സിനിമ ഒരു കലയാണ്. സാധാരണഗതിയിൽ സിനിമയുടെ വിഷയത്തിൽ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാൽ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു എന്നതിൽ പ്രശ്നമുണ്ട്. 'ദി കേരള സ്റ്റോറി' എന്ന ടൈറ്റിലിലും വാസ്‌തവവിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

  • Share This Article
Drisya TV | Malayalam News