Drisya TV | Malayalam News

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്‌ കസ്റ്റഡിയിൽ 

 Web Desk    23 Jul 2026

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

2025ൽ ദ്വാരപാലക ശിൽപ്പപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ കൊണ്ടുപോയി സ്വർണം പൂശിയ നടപടിയും 2019ലെ സ്വർണക്കൊള്ള മറയ്ക്കാനുള്ള ശ്രമവും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിചേർക്കും. കേസിൽ മുൻപ് മറ്റ് ദേവസ്വം ബോർഡ് ഭാരവാഹികളും അറസ്റ്റിലായിരുന്നു.

  • Share This Article
Drisya TV | Malayalam News