Drisya TV | Malayalam News

ബഹ്റൈന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം 

 Web Desk    27 Jun 2026

ബഹ്റൈന് നേരെ ഇന്ന് പുലർച്ചെ ഇറാൻ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു.

പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷയ്ക്ക് വൻ ഭീഷണിയുയർത്തുന്നതാണ് ഈ ആക്രമണമെന്ന് ബഹ്റൈൻ വാർത്താ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതും നിരോധിച്ചുകൊണ്ടുള്ള രാജ്യാന്തര നിയമങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും ബഹ്റൈൻ കുറ്റപ്പെടുത്തി.

  • Share This Article
Drisya TV | Malayalam News