Drisya TV | Malayalam News

വാഹനം പരിശോധിക്കവെ കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

 Web Desk    27 Jun 2026

കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. നിർത്തിയിട്ട കാറിന്റെ ഡ്രൈവർ സീറ്റിൽ ഇരുന്നു വാഹനം പരിശോധിക്കവെ സ്റ്റിയറിങ് വീൽ എയർബാഗ് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. പ്ലാസ്റ്റിക് കവചം കഴുത്തിൽ മുറുകി രക്തം വാർന്നായിരുന്നു മരണം. മുംൈബക്കു സമീപം മീരാറോഡിൽ സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണു മരിച്ചത്.

വഴിയാത്രക്കാരാണു പൊലീസിനെ വിവരം അറിയിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News