Drisya TV | Malayalam News

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

 Web Desk    27 Jun 2026

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. തീരദേശ ആന്ധ്രാപ്രദേശ് മുതൽ മധ്യ മഹാരാഷ്ട്ര വരെ, വടക്കൻ തെലങ്കാനയ്ക്കും മുകളിലുള്ള ചക്രവാത ചുഴി, മറാത്ത്‌വാഡ വഴി ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. അതിനാൽ ജൂൺ 28, 29 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂൺ 27 മുതൽ ജൂലൈ 1 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

28/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

29/06/2026: കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

  • Share This Article
Drisya TV | Malayalam News