നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈകോയുടെ വാഗ്ദാനം. സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്കു മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കാണ് ഇപ്രകാരം പുട്ടുപൊടി ലഭിക്കുക. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിക്കും.തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ചാണ് 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ്ലൈനോടെയുള്ള ഈ പ്രചാരണം അവതരിപ്പിക്കുന്നത്ഏപ്രിൽ 10, 11 തീയതികളിൽ ആനുകൂല്യം ലഭിക്കും.