Drisya TV | Malayalam News

എൽപിജി ചാർജ്,ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററന്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

 Web Desk    26 Mar 2026

എൽപിജി ചാർജ്,ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററന്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി. ചില റസ്റ്ററന്റുകൾ ബില്ലിൽ അധിക ചാർജ് ചുമത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിസിപിഎയ്ക്കും ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചു. ഇത്തരം ചാർജുകൾ മുൻപു കേന്ദ്രം വിലക്കിയ സർവീസ് ചാർജിനു തുല്യമാണെന്നും സിസിപിഎ വിലയിരുത്തി. റസ്‌റ്ററന്റുകൾ ചാർജ് ചുമത്തിയാൽ ബില്ലിൽ നിന്ന് ഇതൊഴിവാക്കണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം.

  • Share This Article
Drisya TV | Malayalam News