ഹോർമുസ് കടലിടുക്ക് കടക്കാൻ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾകൂടി തയ്യാറെടുക്കുന്നു. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി ടാങ്കറുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗാതാഗത ഡാറ്റയേയും വ്യാപാര ഉറവിടങ്ങളേയും ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന ഇന്ത്യൻ എൽപിജി ടാങ്കറുകളായ പൈൻ ഗ്യാസ്, ജഗ‌്വസന്ത് എന്നിവയാകും ഹോർമുസ് കടക്കുകയെന്നാണ് സൂചന. ഈ രണ്ട് കപ്പലുകൾ ശനിയാഴ്ച പുറപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗികമായി ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. 22 ഇന്ത്യൻ കപ്പലുകളാണ് ഹോർമുസ് കടക്കാൻ കഴിയാതെ കിടക്കുന്നത്. ജഗ്വസന്ത് ബിപിസിഎല്ലിനായും പൈൻ ഗ്യാസ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചാർട്ട് ചെയ്ത ടാങ്കറുകളാണ്.
ഇതിനിടെ ജപ്പാൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജപ്പാൻ സർക്കാരുമായി ഇറാൻ ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.