കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽ നിന്നു രണ്ട് പുതിയ ദീർഘദൂര സർവീസുകൾ ആരംഭിക്കുന്നു. മൂന്നാറിൽ നിന്നു പുലർച്ചെ 3ന് തിരുവനന്തപുരം, രാവിലെ 8.20 ന് കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പുതിയ സൂപ്പർഫാസ്റ്റ‌് (സ്വിഫ്റ്റ് ) സർവീസുകൾ ആരംഭിക്കുന്നത്. പുലർച്ചെ 3ന് പുറപ്പെടുന്ന ബസ് കോട്ടയം വഴി രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് ഉച്ചകഴിഞ്ഞ് 3 ന് മടങ്ങുന്ന ബസ് രാത്രി 10.30 ന് മൂന്നാറിലെത്തും.
രാവിലെ 8.20 ന് പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോട് എത്തും. രാത്രി 9.30 ന് മടങ്ങുന്ന ബസ് പുലർച്ചെ 4.30 ന് മൂന്നാറിലെത്തും.നിലവിൽ മൂന്നാറിൽ നിന്നു പുലർച്ചെ 4.50നാണ് (തിരുവനന്തപുരം) ആദ്യ ബസ് സർവീസ്. രണ്ടു പുതിയ സർവീസുകളും ഉടൻ മൂന്നാറിൽ നിന്നു സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.