Drisya TV | Malayalam News

അരനൂറ്റാണ്ട് മുൻപ് 7 രൂപ 65 പൈസ മോഷ്‌ടിച്ച കേസ് കോടതി എഴുതിത്തള്ളി

 Web Desk    19 Jan 2026

അരനൂറ്റാണ്ട് മുൻപ് 7.65 രൂപ മോഷ്ടിച്ച കേസ് മുംബൈയിലെ മസ്‌ഗാവ് കോടതി എഴുതിത്തള്ളി. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ താരതമ്യേന നിസ്സാരമായ കേസുകൾ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണിത്. 1977ൽ 2 പേർ ചേർന്ന് 7.65 രൂപ മോഷ്‌ടിച്ചെന്ന കേസിലെ പ്രതികളും പരാതിക്കാരനും ജീവിച്ചിരിപ്പുണ്ടോയെന്നു വ്യക്തമല്ല. അവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമവും വിജയിച്ചില്ല. അക്കാലത്തെ 7.65 രൂപ നിസ്സാര തുകയല്ലെന്ന് അറിയാമെങ്കിലും വാദിയെയും പ്രതികളെയും കണ്ടെത്താൻ സാധിക്കാത്തതിനാലാണു കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News