കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാൻ ഇട്ട് ഉറങ്ങിപ്പോയ യുവാവ് പിടിയിൽ. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ബിച്ചിൽ നടക്കാൻ എത്തിയവരാണ് കഞ്ചാവ് ഉണക്കാൻ ഇട്ട പായയോട് ചേർന്ന് യുവാവ് ഉറങ്ങുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇയാളെ പോലീസ് എത്തി കസ്റ്റഡിയിൽ എടുത്തു.