ബിപിഎൽ വിഭാഗക്കാർക്കു ജലഅതോറിറ്റി നൽകുന്ന സൗജന്യ ശുദ്ധജല ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 31 വരെ സമർപ്പിക്കാം.പ്രതിമാസം 15 കിലോലീറ്റർ (15,000 ലീറ്റർ) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. വാട്ടർ ചാർജ് കുടിശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും കുടിശിക അടച്ചു തീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ, വാടകവീടുകളിൽ താമസിക്കുന്നവർക്കും ബിപിഎൽ ആനുകൂല്യം അനുവദിക്കും.
2026 ൽ ബിപിഎൽ ആനുകൂല്യം ലഭിക്കുന്നതിനായി, ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും ജനുവരി 31നു മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകണം.