Drisya TV | Malayalam News

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന് നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ

 Web Desk    15 Jan 2026

എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എംആർ അജിത്കുമാർ. എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് നിർദേശം. ഇന്നലെ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.

സ്വന്തം പണം മുടക്കി, എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്. ലഹരി ഒഴുക്ക് തടയാൻ പോലും മതിയായ ഉദ്യോഗസ്ഥരില്ലാതിരിക്കെയാണ് എ ക്സൈസ് കമ്മീഷണറുടെ നിർദേശം. ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ജോയിന്റ് കമ്മീഷണർമാരുടെയും യോഗത്തിലാണ് എക്സൈസ് കമ്മീഷണറുടെ വിചിത്ര നിർദേശം. എക്സൈസ് മന്ത്രി ഏത് 4 ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. പൈലറ്റിനായി വാഹനം ഉപയോഹിച്ചാൽ എൻഫോഴ്സസ്മെന്റ് ഡ്യൂട്ടികൾ തടസ്സപ്പെടില്ലേ എന്ന് യോഗത്തിൽ തന്നെ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു.പൈലറ്റ് ഡ്യൂട്ടിയുണ്ടെങ്കിൽ എൻഫോഴ്സസ്മെന്റ് ഡ്യൂട്ടി ചെയ്യേണ്ടെന്നായിരുന്നു എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിന്റെ മറുപടി.

  • Share This Article
Drisya TV | Malayalam News