Drisya TV | Malayalam News

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും

 Web Desk    15 Jan 2026

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും.

 

അയോണ മോൺസന്റെ വൃക്ക കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. വൃക്ക മാറ്റിവെക്കാനുള്ള നാലുപേരുടെ ക്രോസ് മാച്ചിങ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുക്കുകയാണ്.
അതിൽ ഒരാൾക്ക് ഇന്ന് വൃക്ക മാറ്റിവയ്ക്കും.

കണ്ണൂർ മിംസിൽ നിന്ന് റോഡ് മാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക്
അവിടെനിന്ന് വിമാന മാർഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. തിരുവനന്തപുരത്ത് റോഡ് മാർഗം മെഡിക്കൽ കോളേജിൽ എത്തിക്കും.

  • Share This Article
Drisya TV | Malayalam News