സംസ്ഥാനത്ത് റേഷൻ കടകൾക്കുള്ല മണ്ണെണ്ണ വിതരണത്തിന്റെ അവസാനഘട്ടം ഈ മാസം ആരംഭിക്കാനിരിക്കെ വാതിൽപ്പടി സേവനത്തിന്റെ കാര്യത്തിൽ നടപടി ആരംഭിക്കാതെ അധികൃതർ. സംസ്ഥാനത്ത് റേഷൻ വിതരണം വാതിൽപ്പടി സേവനമാക്കണമെന്ന് ഹൈക്കോടതി വിധി വന്നിട്ടും മണ്ണെണ്ണയുടെ കാര്യത്തിൽ ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല.
ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ മണ്ണെണ്ണ വിതരണമാണ് ഇപ്പോൾ ആരംഭിക്കേണ്ടത്. എന്നാൽ വാതിൽപ്പടി സേവനവുമായി ബന്ധപ്പെട്ട് വകുപ്പ് ഇതുവരെ ചർച്ചകൾ പോലും നടത്തിയിട്ടില്ല ജില്ലയിൽ എല്ലാ താലൂക്കുകളിലും മണ്ണെണ്ണ ഡിപ്പോകളില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ് റേഷൻ വ്യാപാരികൾ. കാർത്തികപ്പള്ലി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ലത്. കുട്ടനാട് താലൂക്കിലുള്ലവർ അമ്പലപ്പുഴയിൽ നിന്നും ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നുള്ല വ്യാപാരികൾ കാർത്തികപ്പള്ലിയിൽ നിന്നുമാണ് മണ്ണെണ്ണ ശേഖരിക്കേണ്ടത്.
ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ചത്. എ.എ.വൈ കാർഡുകൾക്ക് ഒരു ലിറ്ററും മറ്റ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമ അനുവദിച്ചിട്ടുള്ളത്.