Drisya TV | Malayalam News

മദ്യപിച്ചശേഷം ബീയർ കുപ്പികൾ റോഡിൽ എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പൊലീസ്

 Web Desk    4 Oct 2025

മദ്യപിച്ചശേഷം ബീയർ കുപ്പികൾ റോഡിൽ എറിഞ്ഞു പൊട്ടിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്ത യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പൊലീസ്. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിനു മുന്നിലാണ് സംഭവം. ഇന്നലെ രാത്രി യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കി. ബീയർ കുപ്പികൾ റോഡിലടിച്ച് പൊട്ടിച്ചു. ഇതോടെ, സ്ഥ‌ലത്തുണ്ടായിരുന്നവർ കൺട്രോൾ റൂമിൽ അറിയിച്ചു. പൊലീസെത്തി യുവാക്കളെ പിടികൂടി. റോഡിൽ കിടന്ന മദ്യക്കുപ്പിയുടെ ചില്ലുകൾ യുവാക്കളെ കൊണ്ടു തൂത്ത് മാറ്റിപ്പിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവാക്കൾക്കെതിരെ കേസെടുത്തു.

  • Share This Article
Drisya TV | Malayalam News