Drisya TV | Malayalam News

ഗൂഗിൾ ജെമിനി പ്രോ വിദ്യാർത്ഥികൾക്കായി നൽകുന്ന ജെമിനി പ്രോ സ്റ്റുഡന്റ് ഓഫറുകളെപ്പറ്റി അറിയാം 

 Web Desk    20 Sep 2025

ചാറ്റ് ബോട്ടുകളുടെ സേവനം വിദ്യാഭ്യാസ മേഖലയിലും ഇപ്പോൾ സജീവമാണ്. ചാറ്റ് ജിപിടി, പെർപ്ലെക്‌സിറ്റി, ഗ്രോഗ്, ഗൂഗിൾ ജെമിനൈ, മൈക്രോസോഫ്റ്റ് കോ പൈലറ്റ്, ഗ്രോക്ക് ഇങ്ങനെ നീളും എഐ മോഡലുകൾ. എന്നാൽ ഇവയിൽ പലതിന്റെയും പ്രോ വേർഷനുകളും സബ്സ്ക്രിപ്ഷൻ മോഡിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ ജെമിനി പ്രോ വിദ്യാർത്ഥികൾക്കായി നൽകുന്ന ജെമിനി പ്രോ സ്റ്റുഡന്റ് ഓഫറിനെ പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് 2026 ജൂൺ 30 വരെ Google AI Pro സൗജന്യമായി ഉപയോഗിക്കാം.

1. ഹോംവർക്ക് ചെയ്യാൻ സഹായി:അസൈൻമെന്ററിൻ്റെ ചിത്രമോ ഫയലോ അപ്ലോഡ് ചെയ്‌താൽ പ്രയാസമേറിയ ചോദ്യങ്ങൾക്ക് ജെമിനി വ്യക്തമായ, ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശം നൽകും.വലിയ ഡോക്യുമെന്റുകൾ ചരിത്രപരമായ സംഭവങ്ങളുടെ കാരണങ്ങളും പ്രാധാന്യവും മനസ്സിലാക്കിനൽകാനും ഇവ സഹായിക്കുന്നു.

2. പരീക്ഷ സഹായി: നോട്ടുകളും സ്ലൈഡുകളും സ്റ്റഡി ഗൈഡുകളാക്കി മാറ്റാനും പ്രാക്ടീസ് ടെസ്റ്റുകൾ ഉണ്ടാക്കാനും ലെക്‌ചർ നോട്ടുകൾ വേഗത്തിൽ സംഗ്രഹിക്കാനും ജെമിനി ഉപയോഗപ്പെടുത്താം. യാത്രയ്ക്കിടയിലുള്ള പഠനത്തിനായി നോട്ടുകളിൽ നിന്ന് ഓഡിയോ പോഡ്കാസ്റ്റുകൾ ഉണ്ടാക്കാനും സാധിക്കും.

3. Google AI Pro പ്ലാൻ മറ്റ് നൂതനമായ AI ടൂളുകളിലേക്കുള്ള സേവനവും നൽകുന്നുണ്ട്. ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് വീഡിയോ തയ്യാറാക്കാൻ സഹായിക്കുന്ന Veo 3 Fast എഐ മോഡൽ, Deep Research, NotebookLM എന്നിവ ഇവയിൽപ്പെടുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് അക്കാദമിക്, വ്യക്തിഗത ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ Google Photos, Google Drive, Gmail എന്നിവയിലായി 2 TB സൗജന്യ ക്ലൗഡ് സ്റ്റോറേജും ലഭിക്കും. Gmail, Docs, Sheets, Slides, Meet പോലുള്ള പ്രധാന Google ആപ്ലിക്കേഷനുകളിൽ ജെമിനിയെ നേരിട്ട് സംയോജിപ്പിക്കാനും കഴിയും.

  • Share This Article
Drisya TV | Malayalam News