Drisya TV | Malayalam News

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്, 6 പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

 Web Desk    28 Jul 2026

കണ്ണൂരിൽ റാ​ഗിങ്ങിന്റെ പേരിൽ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂർ കുളവല്ലൂർ പി ആർ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കു നേരെയാണ് അക്രമം ഉണ്ടായത്. സീനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്ന് പതിനാറുകാരൻ പറഞ്ഞു. കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 6 പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News