Drisya TV | Malayalam News

ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

 Web Desk    27 Jul 2026

ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥരായി പ്രവർത്തിക്കുന്ന രാജ്യങ്ങൾ ആവശ്യപ്പെട്ടതിനാലാണ് ആക്രമണങ്ങൾ നിർത്തിവച്ചത്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം നൽകാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു.

സമാധാനചർച്ച പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നതിനിടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കൻ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നും എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്നും സൗദി സേന അറിയിച്ചു.

  • Share This Article
Drisya TV | Malayalam News