ഓപ്പൺഎഐയുടെ നിർമിതബുദ്ധി മോഡലായ ചാറ്റ് ജി.പി.ടി.യുടെ പരിശീലനത്തിന് ഡേറ്റ ഉപയോഗിക്കുന്നത് പകർപ്പാവകാശ ലംഘനമാവില്ലെന്ന് ഡൽഹി ഹൈക്കോടതി. വാർത്താ ഏജൻസിയായ എ.എൻ.ഐ.യുടെ ഹർജിയിലാണ് ജസ്റ്റിസ് ജെ. അമിത് ബൻസാലിന്റെ വിധി. ഓപ്പൺ എ.ഐ.യ്ക്കെതിരേ രാജ്യത്ത് ആദ്യമായിവന്ന പരാതിയാണിത്.
എ.ഐ. പരിശീലനത്തിന് ഡേറ്റ ഉപയോഗിക്കുന്നത് തടയുന്നത് രാജ്യത്തിന്റെ എ.ഐ. വളർച്ചയെ തടയുന്നതുപോലെയാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഈ ഡേറ്റാ ഉപയോഗം ബൗദ്ധിക സ്വത്തവകാശ ലംഘനമല്ലെന്നും പറഞ്ഞു.അമിക്കസ്ക്യൂറിയായ ഡോ. അരുൾ ജോർജ് സ്കറിയയുടെ വാദങ്ങളാണ് കോടതി ശരിവെച്ചത്. എന്നാൽ എ.ഐ. തരുന്ന ഉള്ളടക്കത്തിൽ ഇത്തരം ഡേറ്റകൾ ഉണ്ടെങ്കിൽ അത് നിയമലംഘനമാണ്. എന്നാൽ ഈ വിഷയത്തിൽ അത്തരം കണ്ടെത്തലുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.