ഡ്രൈവിംഗ് ലേണേഴ്സ് ലൈസൻസ് പരീക്ഷയ്‌ക്കായി അപേക്ഷകർക്ക് സ്‌മാർട്ട് ഫോണും ഉപയോഗിക്കാം.മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കമ്പ്യൂട്ടർക്ഷാമത്തെ തുടർന്നാണ് തീരുമാനം.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ ഓഫീസുകളിലായിരിക്കും ടെസ്റ്റ്.എം.വി.ഡി ലീഡ്‌സ് മൊബൈൽ ആപ്പാണ് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖംതിരിച്ചറിയാനുള സംവിധാനം ഇതിലുണ്ട്.
ലേണേഴ്സ് ലൈസൻസിന് നിലവിൽ മൂന്നുമാസം കാത്തിരിക്കണം.ഇതൊഴിവാക്കാൻ മൂന്നുമാസത്തേയ്ക്ക് ആഴ്ചയിൽ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും.അപേക്ഷിക്കുന്നവർക്ക് അവസരം മൂന്നുദിവസത്തിനുള്ളിൽ ലഭിക്കുന്നതിനാണ് പുതിയ മാറ്റം. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 30 ദിവസത്തിനുള്ലിലും തോറ്റവർക്ക് എട്ടു ദിവസത്തിനുളിലും അവസരമൊരുക്കും.