Drisya TV | Malayalam News

കൊച്ചിയിൽ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി

 Web Desk    24 Jun 2026

കൊച്ചിൻ പോർട്ടിന്റെ കീഴിലുള്ള അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി. വല്ലാർപാടം നിലവിൽ വന്നതോടെ വർഷങ്ങളായി ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. വർഷങ്ങളായി ഉപയോഗിക്കാതിരുന്നതുകൊണ്ട് തന്നെ കാടുമൂടിയ നിലയിലായിരുന്നു ട്രാക്ക്. സംഭവത്തിൽ പോർട്ട് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് റെയിൽവേ പാളം മോഷണം പോയതായി അധികൃതർ തിരിച്ചറിഞ്ഞത്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങളാണു മോഷണം പോയിരിക്കുന്നത്. ടാറ്റാ ടെറ്റ്ലിയുടെ മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനു മുന്നിലെത്തുന്ന റോഡിനു കുറുകെ കടന്നു പോയിരുന്നതാണ് ഈ റെയിൽവേ ലൈൻ. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇവിടെ കാവലുണ്ടെന്നിരിക്കെയാണ് വലിയ ലോഹപാളങ്ങൾ മോഷണം പോയിരിക്കുന്നത്.

  • Share This Article
Drisya TV | Malayalam News