Drisya TV | Malayalam News

ലോകത്തിന് സാങ്കേതികവിദ്യ സമ്മാനിക്കുന്ന രാജ്യമായി ഇന്ത്യ മാറി; പ്രധാനമന്ത്രി മോദി 

 Web Desk    14 Jun 2026

ഒരു പതിറ്റാണ്ട് മുമ്പ് ലോകം ഇന്ത്യയെ 'സാങ്കേതികവിദ്യ സ്വീകരിക്കുന്ന ഒരു രാജ്യമായി' (Technology Adopter) മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ 'സാങ്കേതികവിദ്യ നൽകുന്ന ഒരു രാജ്യമായി' ഇന്ത്യ ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഫ്രാൻസിലെ നീസിൽ നടന്ന 'ഭാരത് ഇന്നൊവേറ്റ്സ്' സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു ഒരു പതിറ്റാണ്ട് മുമ്പ് ലോകം ഇന്ത്യയെ 'സാങ്കേതികവിദ്യ സ്വീകരിക്കുന്ന ഒരു രാജ്യമായി' (Technology Adopter) മാത്രമാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ 'സാങ്കേതികവിദ്യ നൽകുന്ന ഒരു രാജ്യമായി' (Technology Provider) ഇന്ത്യ ഉയർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഫ്രാൻസിലെ നീസിൽ നടന്ന 'ഭാരത് ഇന്നൊവേറ്റ്സ്' സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ എന്ത് നവീകരണം നടത്തിയാലും, എന്ത് പരിഹാരം കണ്ടെത്തിയാലും അത് മനുഷ്യരാശിയുടെ വലിയൊരു വിഭാഗത്തിന് ഗുണം ചെയ്യും. ഭാരത് ഇന്നൊവേറ്റ്സ് എന്ന പദ്ധതിക്കും ഇതേ ലക്ഷ്യമാണുള്ളത്. ആഗോള നവീകരണത്തിന്റെ അടുത്ത അധ്യായം ഇന്ത്യയോടൊപ്പം ചേർന്ന് സൃഷ്ടിക്കാൻ ലോകത്തെ ക്ഷണിക്കുകയാണ് ഭാരത് ഇന്നൊവേറ്റ്സ് ചെയ്യുന്നത്.

ഇന്ത്യയുടെ പ്രതിരോധ മേഖലയും ഇപ്പോൾ നവീകരണങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ഇന്ന് പ്രതിരോധ, ബഹിരാകാശ മേഖലകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. അടുത്തിടെ ഇന്ത്യയുടെ ആണവോർജ്ജ മേഖലയിലും സുപ്രധാനമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ ഇവിടെയൊന്നും അവസാനിക്കില്ലെന്നും അവ കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Share This Article
Drisya TV | Malayalam News