Drisya TV | Malayalam News

അവസാനവട്ട പരിശോധനയ്ക്കായി ശബരിമല സ്വർണ്ണക്കൊള്ള പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

 Web Desk    14 Jun 2026

ശബരിമല ശ്രീകോവിലിലെ അവസാനവട്ട പരിശോധനയ്ക്കായി ശബരിമല സ്വർണ്ണക്കൊള്ള പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്. മിഥുനമാസ പൂജയ്ക്ക് നട തുറന്നതിനു പിന്നാലെയാണ് പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കുന്നത്. അന്വേഷണ സംഘത്തലവൻ എസ് പി എസ്. ശശിധരൻ അടക്കമുള്ളവർ സന്നിധാനത്തുണ്ട്.

തിരുവാഭരണ കമ്മീഷണർ എത്തിയതോടെ പ്രഭാമണ്ഡലം ഇളക്കിയുള്ള പരിശോധന എസ്ഐടി തുടങ്ങി. പ്രഭാമണ്ഡലം അഴിച്ചെടുത്ത് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. കട്ടിളപ്പടി അഴിക്കാനായുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇളക്കിയെടുത്ത ഭാഗങ്ങൾ പ്രത്യേകം തയാറാക്കിയ മുറിയിൽ എത്തിച്ചായിരിക്കും തൂക്കം അടക്കം പരിശോധിക്കുക.

  • Share This Article
Drisya TV | Malayalam News