Drisya TV | Malayalam News

ലക്ഷങ്ങൾ ചിലവാക്കി ടിക്കറ്റെടുത്തിട്ടും വിമാനത്തിൽ കയറാൻ അനുവദിക്കാതെ എയർലൈൻ അധികൃതർ

 Web Desk    14 Apr 2026

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എട്ടുപേരടങ്ങുന്ന കുടുംബത്തിന് കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് യാത്രാനുമതി നിഷേധിച്ചത്.ടിക്കറ്റ് ഇനത്തിൽ മാത്രം 49 ലക്ഷം രൂപ ചിലവാക്കിയ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ആംസ്റ്റർഡാം വഴി മെക്സിക്കോയിലേക്ക് പോകാനായിരുന്നു കുടുംബം പദ്ധതിയിട്ടിരുന്നത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ വ മതിയായ യാത്രാ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഇവരെ തടയുകയായിരുന്നു.വിമാന ടിക്കറ്റിനായി മാത്രം 49 ലക്ഷം രൂപയാണ് കുടുംബം ചിലവാക്കിയത്.

യാത്രാനുമതി നിഷേധിച്ചതോടെ ഈ തുക നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ. വിസ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളാണ് ബോർഡിങ് നിഷേധിക്കാൻ കാരണമായി എയർലൈൻ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ തങ്ങളുടെ കൈവശം കൃത്യമായ രേഖകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം അവകാശപ്പെടുന്നു.വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് എയർലൈനിനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം.

  • Share This Article
Drisya TV | Malayalam News