എല്ലാ സ്ത്രീകൾക്കും കെഎസ്‌ആർടിസി ഓർഡനറി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു. ആദ്യഘട്ടത്തിലാണ് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുന്നതെന്നും വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജൻഡേഴ്സിനും ഈ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി പ്രിയദർശിനി എന്ന് അറിയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പ്രതിവർഷം 1500 കോടിയാണ് കെഎസ്ആർടിസിക്കു നൽകുന്നത്. സ്ത്രീ സൗജന്യ യാത്രയ്ക്കായി 800 കോടിയോളം രൂപ അധികമായി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓർഡിനറി ബസുകൾ കുറവുള്ള മലബാർ മേഖലയിലെ പ്രശ്‌ങ്ങൾ സർക്കാർ പഠിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.