മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനിൽകുമാർ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദിഖ്, കെ.എം.ഷാജി, പി.കെ.ബഷീർ, വി.ഇ.അബ്ദുൽ ഗഫൂർ, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ.
ആറു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് യുഡിഎഫിന്റെ സമ്പൂർണ മന്ത്രിസഭസത്യപ്രതിജ്‌ഞ ചെയ്യുന്നതെന്നും വി.ഡി.സതീശൻ.സാമൂഹിക, സാമുദായിക മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതി മൂലം അർഹതയുള്ള പലരെയും ഒഴിവാക്കേണ്ടിവന്നതിൽ ദുഖമുണ്ടെന്നും സതീശൻ പറഞ്ഞു.