Drisya TV | Malayalam News

നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പട്ടികയുമായി ലോക്‌ഭവനിലെത്തി

 Web Desk    17 May 2026

നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പട്ടികയുമായി ലോക്‌ഭവനിലെത്തി.ഗവർണറുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ നാളെ നടക്കുന്ന സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂ എന്നു നിർദേശിച്ച് ലോക്ഭവൻ. വേദിയിൽ മറ്റുള്ളവർ പാടില്ലെന്നും ലോക്ഭവൻ നിർദേശിച്ചു.ലോക്സഭാ പ്രതിപക്ഷ നേതാവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം പ്രോട്ടോക്കോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News