Drisya TV | Malayalam News

ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താനിരിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക, ഏപ്രിൽ മാസത്തിൽ 14 അവധികളൾ 

 Web Desk    31 Mar 2026

ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താനിരിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കണം. ഇത്തവണ ഏപ്രിൽ മാസത്തിൽ 14 അവധികളാണ് ഉള്ളത്. ഞായറാഴ്ച‍യും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അടക്കമുള്ള ദിവസങ്ങൾ കണക്കാക്കിയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ 14 അവധികൾ വരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസമുണ്ടാവും. പലതും പ്രദേശികമായി വരുന്ന അവധികളായതിനാലാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വരാത്തത്.കേരളത്തിലിത് 11 അവധികളാണ്. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിക്കും നാലാം ശനിക്കും പുറമേ ഏപ്രില്‍ ഒന്ന്, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, അംബേദ്കര്‍ ജയന്തി, വിഷു എന്നിവയാണ് വരുന്ന മറ്റ് അവധികൾ.

  • Share This Article
Drisya TV | Malayalam News