Drisya TV | Malayalam News

ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തി ഇറാൻ

 Web Desk    31 Mar 2026

അമേരിക്കൻ, ഇസ്രായേലി കപ്പലുകളുടെ സഞ്ചാരം ഈ പ്ലാൻ പൂർണമായും നിരോധിക്കുന്നു. കൂടാതെ ഇറാന്റെ മേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കപ്പലുകൾക്കും നിയന്ത്രണമുണ്ടാകും.തന്ത്രപ്രധാനമായ ഹോർമുസ് കടയിലുടുക്കിന്റെ നിയന്ത്രണത്തിനായി ടോൾ ഏർപ്പെടുത്താനും ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമുള്ള പുതിയ പദ്ധതിക്ക് ഇറാന്റെ പാർലമെന്റ് സുരക്ഷാ സമിതി അംഗീകാരം നൽകിയതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് (IRIB) റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാന്റെ കറൻസിയായ 'റിയാലിൽ' അധിഷ്ഠിതമായ ടോൾ സംവിധാനം ഏർപ്പെടുത്തും. കടൽ സുരക്ഷ, കപ്പലുകളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, കപ്പലുകളുടെ സഞ്ചാരവുമായി ബന്ധപ്പെട്ട സാമ്പത്തിക നിയമങ്ങൾ എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

അമേരിക്കൻ, ഇസ്രായേലി കപ്പലുകളുടെ സഞ്ചാരം ഈ പ്ലാൻ പൂർണമായും നിരോധിക്കുന്നു. കൂടാതെ ഇറാന്റെ മേൽ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കപ്പലുകൾക്കും നിയന്ത്രണമുണ്ടാകും. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരം വീണ്ടും ഉറപ്പിക്കുന്നതിനൊപ്പം, ഒമാനുമായി സഹകരിച്ച് നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • Share This Article
Drisya TV | Malayalam News