Drisya TV | Malayalam News

യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം

 Web Desk    16 Feb 2026

യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലാണ് സഭവം. ചരൺ-സ്വാതി ദമ്പതികളുടെ ആദ്യത്തെ മകൻ ലക്ഷ്മീർ ആണ് മരിച്ചത്.

ശനിയാഴ്ചയായിരുന്നു സംഭവം. എട്ട് മാസം ഗർഭിണിയായ സ്വാതി മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത് തന്നെ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരൻ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണതെന്നാണ് റിപ്പോർട്ട്. ഫോട്ടോഷൂട്ടിനിടെ ഇക്കാര്യം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. വെള്ളക്കെട്ടിൽനിന്ന് പുറത്തെടുത്തപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.

  • Share This Article
Drisya TV | Malayalam News