ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച് കക്ഷികളോട് ഒരുമാസത്തിനകം വാദങ്ങൾ എഴുതി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി.
ശബരിമല ഉൾപ്പെടെ സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ ഒൻപതംഗ ബെഞ്ച് രൂപവത്കരിക്കേണ്ടതുണ്ട്.ഇതുസംബന്ധിച്ച നിർദേശങ്ങൾക്കുവേണ്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം പരിഗണിക്കുന്നത്.