മാപ്പപേക്ഷ നൽകിയാൽ കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുൾപ്പെടെ 4 പേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. 12 പേരും മാപ്പപേക്ഷ നൽകണം. എങ്കിൽ മാത്രമാകും തിരിച്ചെടുക്കുക. വിഷയത്തിൽ കോടതിയുടെ തീരുമാനം നാളെയാണ്.