ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊച്ചിയിൽനിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. റദ്ദാക്കിയതിൽ ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഉൾപ്പെടുന്നു.
ഈ മൂന്ന് ദിവസങ്ങളിലായി ആകാശ എയറിന്റെ അഞ്ച് സർവീസുകൾ ഉൾപ്പെടെ ആകെ 10 വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ പറഞ്ഞു.