റെയിൽ ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ലറ്റ് ട്രെയിൻ ഒരുങ്ങുന്നു. മണിക്കൂറിൽ പരമാവധി 280 കിലോമീറ്റർ പരീക്ഷണ വേഗം കൈവരിക്കാൻ ശേഷിയുള്ല ട്രെയിനിന്റെ നിർമാണം ബംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ ഫാക്ടറിയിൽ പുരോഗമിക്കുകയാണ്.മുംബയ്- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായാണ് ട്രെയിൻ നിർമ്മിക്കുന്നത്. വിദേശ സാങ്കേതിക വിദ്യയെ പൂർണമായി ആശ്രയിക്കാതെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ കാലാവസ്ഥയും പ്രവർത്തന സാഹചര്യങ്ങളും കണക്കിലെടുത്താണ് എൻജിനീയർമാർ ട്രെയിൻ നിർമാണം നടത്തുന്നത്.
പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ലക്ഷ്യമിടുന്ന ട്രെയിൻ, സാധാരണ സർവീസിൽ മണിക്കൂറിൽ 249 കിലോമീറ്റർ വേഗത്തിലായിരിക്കും ഓടുക. 202 മീറ്റർ നീളമുള്ല ട്രെയിനിൽ എട്ട് കോച്ചുകളാണുണ്ടാകുക. നാല് മോട്ടോർ കോച്ചുകളും നാല് ട്രെയിലർ കോച്ചുകളും ഇതിൽ ഉൾപ്പെടും. 557 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ല ട്രെയിനിൽ ഭിന്നശേഷിക്കാർക്കും ചലനപരിമിതിയുള്ലവർക്കുമായി രണ്ട് സീറ്റുകൾ മാറ്റിവയ്ക്കാനാണ് തീരുമാനം.
ഏഴ് സ്റ്റാൻഡേർഡ് ക്ലാസ് കോച്ചുകളും ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുമാണ് ഉണ്ടാകുക. സ്റ്റാൻഡേർഡ് ക്ലാസിൽ 3+2 ക്രമത്തിലും എക്സിക്യൂട്ടീവ് ക്ലാസിൽ 2+2 ക്രമത്തിലുമാകും സീറ്റുകൾ വിന്യസിക്കുന്നത്. ഭാവിയിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം പരിഗണിച്ച് എട്ട് കോച്ചുകളുള്ല രണ്ട് ട്രെയിനുകൾ കൂട്ടിച്ചേർത്ത് 16 കോച്ചുകളുള്ല ട്രെയിനായി ഓടിക്കാനും സൗകര്യമുണ്ടാകും.
യാത്രക്കാരുടെ സൗകര്യത്തിന് പ്രാധാന്യം നൽകിയാണ് ട്രെയിനിന്റെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിശാലമായ സീറ്റുകൾ, കൂടുതൽ ലെഗ്റൂം, ഓരോ സീറ്റ് നിരയിലും വലിയ ജനാലകൾ എന്നിവയുണ്ടാകും.കോച്ചുകൾക്കിടയിൽ തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലുള്ല ഇടനാഴിയാണ് ഒരുക്കുന്നത്. ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കുമായി വ്യക്തിഗത ചാർജിംഗ് സൗകര്യങ്ങളുണ്ടാകും. ലഗേജുകൾ സൂക്ഷിക്കാൻ മുകളിലെ റാക്കുകൾക്കും വലിയ ബാഗുകൾക്കായി പ്രത്യേക സ്ഥലത്തിനും സൗകര്യമുണ്ടാകും. ആധുനിക എൽഇഡി ലൈറ്റിംഗ് സംവിധാനവും ബയോ ഡൈജസ്റ്റർ ടോയ്ലറ്റുകളും ട്രെയിനിന്റെ പ്രത്യേകതകളാണ്.
യാത്രയ്ക്കിടെ വിവരങ്ങൾ ലഭ്യമാക്കാൻ പ്രത്യേക പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം ട്രെയിനിലുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ വിവരങ്ങൾ നൽകുന്ന എൽസിഡി ഡിസ്പ്ലേകളും ഓട്ടോമാറ്റിക് അനൗൺസ്മെന്റ് സംവിധാനവും ഒരുക്കും. അതിവേഗ വൈഫൈ അടിസ്ഥാനമാക്കിയുള ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് വിനോദ പരിപാടികൾ ആസ്വദിക്കാം. അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ ജീവനക്കാരുമായി ബന്ധപ്പെടാൻ പ്രത്യേക ടോക്ക്ബാക്ക് സംവിധാനവും ഉണ്ടാകും.