Drisya TV | Malayalam News

ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി വന്യജീവി തുരങ്കം ഓഗസ്റ്റിൽ തുറക്കും

 Web Desk    1 Jul 2026

ഇന്ത്യയിലെ ആദ്യത്തെ എട്ടു വരി വന്യജീവി തുരങ്കം ഓഗസ്റ്റിൽ തുറക്കും. ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഭാഗമായി രാജസ്ഥാനിലെ മുകുന്ദ്ര ഹിൽസ് ടൈഗർ റിസർവിന് അടിയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്.ഈ തുരങ്കത്തിലൂടെ ചെറിയ വാഹനങ്ങളുടെ സുരക്ഷാ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും സഞ്ചാരത്തിനും തടസമില്ലാത്ത രീതിയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. എക്സ്പ്രസ് വേ പൂർണമായും ഭൂമിക്കടിയിലൂടെയാണ് കടന്നുപോകുന്നത്.

തുരങ്കം ഓഗസ്റ്റിൽ പൂർണമായും തുറക്കുന്നതോടെ ഡൽഹി-വഡോദര സെക്ഷനിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഡൽഹി-മുംബൈ റോഡ് യാത്ര ഇതോടെ 12 മണിക്കൂറോളം ആയി ചുരുങ്ങും.അടിയന്തിര സാഹചര്യങ്ങൾക്കായി ഒമ്പത് ക്രോസ്-പാസേജുകളും മലിനീകരണം നിയന്ത്രിക്കുന്ന വെൻ്റിലേഷൻ സംവിധാനങ്ങളും തുരങ്കത്തിൽ ഒരുക്കിയിട്ടുണ്ട്. ആരവല്ലി കുന്നുകളിലൂടെ കടന്നുപോകുന്ന ഈ തുരങ്കം പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാണ് നിർമിച്ചിട്ടുള്ളത്.

  • Share This Article
Drisya TV | Malayalam News