സമാധാന ചർച്ചകൾക്കായി ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തില്ലെന്ന് ഇറാൻവ്യക്തമാക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയായി.രണ്ടാഴ്ച മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവ പദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന് ഇറാൻ അധികൃതർ അറിയിച്ചു.ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കുന്നതിനു പകരമായി സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും 60 ദിവസത്തിനുള്ളിൽ സ്ഥിരം സമാധാന കരാറിലെത്തുകയും ചെയ്യണമെന്നായിരുന്നു പ്രാഥമിക ധാരണ. എന്നാൽ ഈ അടിസ്ഥാന കാര്യങ്ങളിൽപ്പോലും ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസം തുടരുന്നതായാണ് സൂചന.