താമ്പരം – വേളാച്ചേരി റോഡ് ഇനിമുതല്‍ അറിയപ്പെടുക മേജര്‍ മുകുന്ദ് വരദരാജന്റെ പേരില്‍. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യാണ് മേജര്‍ മുകുന്ദിനോടുള്ള ആദരസൂചകമായി റോഡിന് പുതിയ പേര് പ്രഖ്യാപിച്ചത്. ലഫ്. ജനറല്‍ വി. ശ്രീഹരിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ റോഡിന് മുകുന്ദിന്റെ പേര് നല്‍കിയത്.
താമ്പരത്തെ മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ് മുകുന്ദ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് കരസേനയില്‍ ചേര്‍ന്നത്. 2014 ഏപ്രില്‍ 25 ന് ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് മേജര്‍ മുകുന്ദ് വീരമൃത്യു വരിച്ചത്.