Drisya TV | Malayalam News

യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയ സമാധാനക്കരാറിന്റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ പാളി

 Web Desk    19 Jun 2026

യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയ സമാധാനക്കരാറിൻ്റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ നീക്കങ്ങൾ പാളി. ഒപ്പുവയ്ക്കൽ ചടങ്ങിനായി സ്വിറ്റ്സർലൻഡിലേക്ക് പോകാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് യാത്ര അവസാന നിമിഷം റദ്ദാക്കി. ഇതിന് വ്യക്തമായ കാരണം വൈറ്റ്ഹൗസോ ജെ.ഡി.വാൻസോ പറഞ്ഞില്ല. എന്നാൽ, ഇത്തരം സമവായ ചർച്ചകൾക്കുള്ള നീക്കം പലപ്പോഴും കഠിനമായിരുന്നുവെന്ന വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.

ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് റദ്ദായതിനെ കുറിച്ച് ഇറാനും പ്രതികരിച്ചിട്ടില്ല. ഇറാൻ ഔദ്യോഗിക പ്രതിനിധികളെ അയക്കുന്നതിനെക്കുറിച്ചും പ്രതികരിച്ചിരുന്നില്ല. അതേസമയം, ലെബനനിൽ ഇപ്പോഴും ഇസ്രയേൽ ആക്രമണം നടക്കുന്നതിലും 16 പേർ കൊല്ലപ്പെട്ടതിലും ഇറാൻ കടുത്ത അമർഷം രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഡീൽ ഒപ്പുവയ്ക്കൽ നീക്കം പാളിയതിന് പിന്നിലെന്നും സൂചനകളുണ്ട്. സമാധാന ഡീലിലെ വ്യവസ്‌ഥകൾ യഥാർഥ്യമാകുമോ എന്നതും സംബന്ധിച്ചും ഇറാന് ഭിന്നസ്വരമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. ഡീൽ യുഎസ് നടപ്പാക്കുമോ എന്നതിലാണ് ഇറാനിയൻ നേതാക്കളുടെ സംശയം.

ഇറാന്റെയും യുഎസിന്റെയും പ്രസിഡന്റുമാർ സമാധാനക്കരാർ ഒപ്പുവച്ചു എന്നിരിക്കേ, സ്വിറ്റ്സർലൻഡിൽ ഇനിയൊരു ഒപ്പുവയ്ക്കൽ ചടങ്ങിന്റെ ആവശ്യം വേണോ എന്ന സംശയം ഇറാനിയൻ വിദേശകാര്യ മന്ത്രാലയം ഉന്നയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.ജെ.ഡി.വാൻസ് യാത്ര റദ്ദാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില ഉയർന്നു.ബ്രന്റ് ക്രൂഡ് വില വീണ്ടും

  • Share This Article
Drisya TV | Malayalam News