റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത്.
കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റായും ഹരി മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. റബർ ബോർഡിന് 18 മാസം സ്‌ഥിരം ചെയർമാൻ ഇല്ലായിരുന്നു. ചെയർമാൻ സ്‌ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്കാണ് നേരത്തേ ചുമതല നൽകിയിരുന്നത്.