കുട്ടികള്‍ക്ക് 5 വയസിലും 15 വയസിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കണ്‍പോളകളുടെ രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണമെന്ന് ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി അറിയിച്ചു. 5 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ സപ്തംബര്‍ 2026 വരെ സൗജന്യമായി എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്.
കൃത്യസമയത്ത് ബയോമെട്രിക്‌സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താത്ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/കോളജ് അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്‌ക്ക് ആധാര്‍ അത്യാവശ്യമാണ്. സമയബന്ധിതമായി ഇത് പുതുക്കുന്നത് വഴി നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.