Drisya TV | Malayalam News

ഔദ്യോഗിക സന്ദർശനവേളയിൽ മുഖ്യമന്ത്രിക്കു പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശൻ

 Web Desk    5 Jun 2026

ഔദ്യോഗിക സന്ദർശനവേളയിൽ മുഖ്യമന്ത്രിക്കു പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് വി.ഡി.സതീശൻ പൊലീസ് മേധാവി റാവാഡ എ. ചന്ദ്രശേഖറെ നേരിട്ടറിയിച്ചു. ഗെസ്റ്റ് ഹൗസിനു മുന്നിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന ചടങ്ങാണിത്. ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കു സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തന്റെ വാഹനവ്യൂഹത്തിൽ എസ്കോർട്ടും പൈലറ്റും മാത്രം മതിയെന്നു സതീശൻ അടുത്തിടെ ഡിജിപിക്കു നിർദേശം നൽകിയിരുന്നു.

  • Share This Article
Drisya TV | Malayalam News