Drisya TV | Malayalam News

യുക്രെയ്നെതിരായ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ

 Web Desk    10 May 2026

യുക്രെയ്നെതിരായ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ആദ്യം വേണ്ടത് ശാശ്വതമായ സമാധാന കരാറാണെന്നും അതിനുശേഷം മൂന്നാമതൊരു രാജ്യത്തുവച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയാറെന്നും പുട്ടിന്‍ പറഞ്ഞു. ചര്‍ച്ചകള്‍ സുഗമമാക്കിയതിന് പുട്ടിന്‍ യുഎസിന് നന്ദി പറഞ്ഞു. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് തടവുകാരെ കൈമാറണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ചിരുന്നു. 

രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയം ആഘോഷിക്കുന്ന വിജയദിന പരേഡിനു ശേഷം ക്രെംലിനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുട്ടിന്‍. അതേസമയം പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന ചര്‍ച്ചകളോട് പ്രതികരിക്കാതെ ഇറാന്‍. കഴിഞ്ഞ രാത്രിയോടെ മറുപടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

  • Share This Article
Drisya TV | Malayalam News