Drisya TV | Malayalam News

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്മെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 Web Desk    10 May 2026

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്മെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസിനെ 'പരാദജീവി' എന്നും 'വിശ്വാസവഞ്ചകർ' എന്നും വിളിച്ചാണ് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചത്.

തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാര്യം ഓർമിപ്പിച്ചു. പ്രതിസന്ധികളിൽ നിന്ന് പലതവണ കോൺഗ്രസിനെ കരകയറ്റിയത് ഡിഎംകെയാണ്. പത്തുവർഷം യുപിഎ സർക്കാർ നിലനിന്നത് തന്നെ ഡിഎംകെയുടെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തോടുള്ള ആർത്തി മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ കോൺഗ്രസിന് ഇപ്പോൾ മറ്റൊരു പാർട്ടിയെ കൂടി ആവശ്യമായി വന്നിരിക്കുന്നു. മറ്റൊരാളുടെ പുറത്ത് കയറി സവാരി ചെയ്യാനാണ് അവർ നോക്കുന്നത്.- പ്രധാനമന്ത്രി പറഞ്ഞു.

  • Share This Article
Drisya TV | Malayalam News