വിജയ് നാളെ ഉച്ച കഴിഞ്ഞ 3.15 തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിജയിനൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.വിജയിന്റെ തമിഴക വെട്രി കഴകത്തിന് 2 എംഎൽഎമാരുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) പിന്തുണ നൽകിയതോടെയാണ് ടിവികെ 118 സീറ്റെന്ന കേവല ഭൂരിപക്ഷം നേടിയത്. ടിവികെ നേതാക്കൾ ഉടൻ ഗവർണറെ കാണും. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. കോൺഗ്രസ്, സിപിഐ, സിപിഎം എന്നീ കക്ഷികളും ടിവികെയ്ക്ക് പിന്തുണ നൽകും.